കോട്ടയം: കോട്ടയം മീനടത്ത് നടക്കാനിറങ്ങിയ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുകുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.