തിരുവനന്തപുരം: പൊലീസ് മേധാവിമാർക്ക് കൂട്ട സ്ഥലം മാറ്റം. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സുജിത്ത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.
തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി കിരൺ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിൻ ജോസഫ് ഐപിഎസ് എന്നിവരെ നിയമിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് മേധാവിയായി നവനീത് ശർമ, എറണാകുളം റൂറൽ പൊലീസ് മേധാവിയായി വൈഭവ് സക്സേന, കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായി ശിൽപ്പ ഡി, കാസർഗോഡ് ജില്ലാ പൊലീസ് മേധായായി ബിജോയ് പി, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി വിഷ്ണു പ്രദീപ് ടി കെ എന്നിവരെ നിയമിച്ചു.