കണ്ണൂര്‍: ചിറക്കലില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ വെടിവയ്പ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയാണ് വെടിവയ്പുണ്ടായത്.വെള്ളിയാഴ്ച രാത്രിയിരുന്നു സംഭവം.
തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കലില്‍ ഇയാളുടെ വീട്ടിലെത്തിയത്.
റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്നു വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പോലീസിനുനേരെ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കില്ല.
ബാബു തോമസിനെ പിന്നീട് പോലീസുകാര്‍ കീഴ്പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും തോക്കിന് ലൈസന്‍സുണ്ടെന്നും പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.