ബ്രസീല്‍ : ഫുട്ബോള്‍ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 6 മാസത്തില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. നെയ്മറിന്റെ ഇടത് കാല്‍മുട്ടിനു പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും നെയ്മറിന് കളിക്കാനാകില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്ബ് പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍ ഫൂട്ബാള്‍ കോണ്‍ഫെഡറേഷൻ അറിയിച്ചു.