കൊച്ചി: ചിത്രീകരണം പൂര്‍ണ്ണമായും ഓസ്ട്രേലിയയില്‍ അംഗീകാരത്തിന്റെ പടവില്‍ ദി പ്രൊപോസല്‍. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള IIFTC (Indian International Film Tourism Conclave)ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ടൂറിസം ഫിലിം
2023 പുരസ്ക്കാരചടങ്ങില്‍, 2022ല്‍ ഇറങ്ങിയ ദി പ്രൊപോസല്‍ എന്ന മലയാള സിനിമ തെരഞ്ഞെടുക്കപ്പെട്ടു. പുതുമുഖ ചിത്രമായ ദി പ്രൊപോസലിന് സിനിമാറ്റിക് എക്സലന്‍സ് ( cinematic excellence) അവാര്‍ഡ് ലഭ്യമായത്.
ഓസ്ട്രേലിയയില്‍ പൂര്‍ണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസല്‍. സിനിമ മേഖലയില്‍ ഒരു പുതുമ കൊണ്ടുവന്നതിനാണ് അവാര്‍ഡ് നല്‍കിയതെന്ന് അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയുകകൂടിയാണ് ഇത് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴില്‍ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗില്‍ നിന്നും ആര്.ആര്.ആര്, കന്നഡ ചിത്രമായ റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ്‍ തരി ഹീര്‍ എന്നീ ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.
2022ല്‍ സൈന പ്ളേ ഒടിടിയിലാണ് ദി പ്രൊപോസല്‍ റിലീസ് ചെയ്തത്. കോവിഡ് കാലത്ത് അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുന്ന ബഡ്ജറ്റില്‍ ഒരു പരീക്ഷണ സിനിമയായി പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന് കിട്ടിയ അവാര്‍ഡ് അത്ഭുതത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്ത സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ് പറഞ്ഞു.
സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയായില്‍ എത്തുന്ന നായക കഥാപാത്രം വിസ അവസാനിച്ചതിന് ശേഷം, അതെ രാജ്യത്തു തന്നെ തുടര്‍ന്ന് ജീവിക്കാനായി കേരളത്തിലെ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പെര്‍മനന്റ് വിസയുള്ള ഒരു മലയാളി വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളുമാണ് ദി പ്രൊപോസല്‍ എന്ന റോം-കോം ജോണറില്‍ ഇറങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം.
സംവിധായകന് കൂടിയായ ജോ ജോസഫ് , അനുമോദ് പോള്‍, അമര രാജ, ക്ലെയര്‍ സാറ മാര്ട്ടിന്, സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന് തോമസ് എന്നീ പുതുമുഖങ്ങള്‍ പ്രധാന റോളുകളില്‍ അഭിനയിച്ച ചിത്രം 2022 മെയ് മാസത്തില്‍ ആണ് റിലീസ് ചെയ്തത്. യുവതലമുറ വിദേശത്തേക്കും മറ്റും നാട് വിടുന്ന വസ്തുതചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് പ്രേക്ഷകര്‍ക്ക് വളരെ ബന്ധപെടുത്താവുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ ചെറിയ സിനിമയില്‍ ഉടനീളം ഉള്ളത്.