മൂവാറ്റുപുഴ: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്ന നവകേരള സദസിന് മുന്നോടിയായി മൂവാറ്റുപുഴ നിയോജക മണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗം ജി.സി.ഡി.എ. ചെയര്മാന് കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുന്‍ എംഎല്‍എ ബാബു പോള്‍ അധ്യക്ഷതവഹിച്ചു.
യോഗത്തില്‍ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിനെ സംഘാടകസമിതി ചെയര്‍മാനായി തിരഞ്ഞെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍, മുന്‍ എം എല്‍ എ ബാബു പോള്‍ എന്നിവരെ രക്ഷാധികാരികളായും മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ജയ, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബെസ്റ്റിന് ചേറ്റൂര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രന്, കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് പി.എം. ഇസ്മായില്‍, ചലചിത്ര അക്കാദമി അംഗം എന്‍.അരുണ്‍, എ.പി. വര്‍ക്കി മിഷന് ഹോസ്പിറ്റല്‍ ചെയര്മാന് പി.ആര്. മുരളീധരന് എന്നിവരാണ് വൈസ് ചെയര്മാന്മാര്. 9 സബ് കമ്മിറ്റിയും 84 എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 25, 26, 27 തിയതികളിലായി പഞ്ചായത്ത് നഗരസഭതല സംഘാടകസമിതി യോഗം ചേരും. ഡിസംബര്‍ 10 ന് മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പിഎംഎ സലാം, മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, എല്‍.ആര്. തഹസില്‍ദാര്‍ പി.പി അസ്മ ബീവി, ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ്, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് വി.കെ നാരായണന്, വ്യാപാരി വ്യവസായി പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.