കോട്ടയം:അറസ്റ്റ് ചെയ്യാനെത്തിയ വനിത എസ്ഐയെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു സംഭവം എരുമേലിയില്‍. എരുമേലി സ്വദേശി വി.ജി.ശ്രീധരനാണ് എസ്.ഐ. ശാന്തി കെ.ബാബുവിനെ ആക്രമിച്ചത്. അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ്.ഇന്നലെയാണ് സംഭവം വനിത എസ്ഐയും സംഘവും എലിവനക്കരയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് എസ്ഐ ശാന്തി കെ ബാബുവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് പ്രതി തള്ളിമാറ്റിയത്.
2013ല്‍ അയല്‍വാസിയായ വനിതയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്യാനെത്തിയത്.