തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ കെ. പി. ബാസിത് തിരുവനന്തപുരത്ത് താമസിച്ചത് കൊടുങ്ങല്ലൂര്‍ എം. എല്‍. എയായ സി.പി. ഐ നേതാവ് വി. ആര്. സുനില്‍ കുമാറിന് എം.എല്‍.എ ഹോസ്റ്റലിലുള്ള മുറിയില്‍. പരാതിക്കാരനായ ഹരിദാസനും കൂടെയുണ്ടായിരന്നു. പാര്ട്ടിക്കാരന് എന്ന രീതിയില്‍ വന്നപ്പോള്‍ മുറി നല്കിയതാകാം ബാസിതിനെ അറിയില്ലെന്നും എന്നും എം.എല്‍.എ . തട്ടിപ്പിന്റെ ഗൂഢാലോചനയുടെ അന്വേഷണത്തിനായി ബാസിതുമായി അന്വേഷണസംഘം മലപ്പുറത്തേക്ക് പോയി.ഒരു സുഹൃത്ത് വഴിയാണ് മുറി ലഭിച്ചതെന്ന് ബാസിത് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇരുവരും തന്റെ മുറിയില്‍ താമസിച്ചു എന്ന സമ്മതിച്ച എംഎല്‍എ ബാസത്തിനെ അറിയില്ലെന്നും അവകാശപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് കോഴ നല്കാന് എന്ന പേരില്‍ ഹരിദാസനും ബാസിതും ഏപ്രില്‍ 10 , 11 തീയതികളില്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. എ . ഐ .എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന ബാസിതിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പാര്‍ട്ടി വിശദീകരണം. ഈ ദിവസങ്ങളില്‍ ഇരുവരും താമസിച്ചത് കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി ആര് സുനില്‍കുമാറിന്റെ മുറിയിലാണ്.
എം. എല്‍. എയുടെ മുറിയില്‍ താമസിക്കാന്‍ വരെ അനുവാദം ലഭിച്ചതോടെ തട്ടിപ്പിന് പ്രതികള്‍ ഉപയോഗിച്ചത് ഇടത് രാഷ്ട്രീയബന്ധം തന്നെയാണെന്നത് ശക്തമാകുന്നു.. ബാസിത് എ ഐ എസ് എഫ് നേതാവ് ആയിരുന്നെങ്കില്‍ മുഖ്യപ്രതി അഖില്‍ സജീവ് സി.ഐ.ടി.യു ഓഫീസ് സെക്രട്ടറി, മറ്റൊരു പ്രതി ലെനിന് രാജന് സിപിഎം കുടുംബാംഗവും ആണ്. എന്നാല്‍ മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളെല്ലാം ആരോപിക്കുന്നത് തട്ടിപ്പിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷം ആണെന്നാണ്.