എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജില്‍ പരീക്ഷ കണ്ട്രോളര് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താല്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം jobs@maharajas.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 14. യോഗ്യരായ അപേക്ഷകര്‍ക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങള്‍ www.maharajas.ac.in എന്ന വെബ് സൈറ്റില്‍ ഒക്ടോബര്‍17 ന് പ്രസിദ്ധീകരിക്കും.
യോഗ്യതകള്‍
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭിലഷണീയം .
2) ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും
വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടര്‍
പ്രവര്‍ത്തി പരിചയം അഭിലഷണീയം
3) ഓഫീസ് അറ്റന്‍ഡണ്ട് – പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.കമ്പ്യൂട്ടര്‍ പരിജ്ഞാനം . 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭിലഷണീയം