മൂവാറ്റുപുഴ: സൈനോറിയു ബുഡോക്കാൻ കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർ ഡോജോ ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് ഹോംബോ ഡോജോയിൽ വച്ച് നടന്നു. ടൂർണമെന്റിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ കാറ്റഗറിയിലുള്ളവരുടെ കുമിത്ത, കത്ത എന്നീ ഇനങ്ങളിലെ മത്സരങ്ങൾ നടന്നു.
മുഖ്യ പരിശീലകൻ റെൻഷി ശ്രീ. റിജു സൈനാസ് ന്റെ നേതൃത്വത്തിൽ ആണ് 80ൽ പരം കുട്ടികൾ തങ്ങളുടെ ആയോധനാപാഠവം കാഴ്ചവെച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. നിരവധി സീനിയർ ബ്ലാക്ക് ബെൽറ്റ് അംഗങ്ങളും, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
കരാട്ടെ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്നതിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആത്മവിശ്വാസം മെച്ചപ്പെടു ത്തുന്നതിനും ഒരു അനുഭവമായി ടൂർണമെന്റ് മാറി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.