മൂവാറ്റുപുഴയുടെ പൊതുവായ വികസന പദ്ധതികള്‍ സമയബ ന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വി കസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് രാഷ്ട്രീയമില്ലന്നും മന്ത്രി പറഞ്ഞു. ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മുന്‍ എംഎല്‍എമാരായ എല്‍ദോ എബ്രാഹാം, ജോസഫ് വാഴക്കന് നഗരസഭ വൈസ് ചെയര്മാന് സിനി ബിജു, കൗണ്‍സിലര്‍ രാജശ്രീ രാജു വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.പി. രാമചന്ദ്രന്, ജോളി പൊട്ടക്കല്‍, സാബു ജോണ്‍, പി.എ. ബഷീര്‍, അഡ്വ. ഷൈന്‍ ജേക്കബ്, തോംസണ്‍ പി.സി, അരുണ്‍ പി. മോഹന്‍, എന്നിവര്‍ സംസാരിച്ചു.