കരുനാഗപ്പള്ളി : ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെയും മഹാത്മ ഗാന്ധിയുടെയും ജീവിത ദർശനങ്ങൾ യാഥാർത്ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സി.ആർ മഹേഷ് എംഎൽഎ . കരുനാഗപ്പള്ളിയിൽപ്രവർത്തനമാരംഭിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ & പാലിയേറ്റിവ് കെയർ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകരും, ഭരണാധികാരികളും പാവപ്പെട്ടവന്റെ വിഷമതകളും കഷ്ടപ്പാടുകളും മനസ്സിലാക്കണo, പണമില്ലാത്തതു കൊണ്ട് മരണത്തിലേക്ക് അറിഞ്ഞു കൊണ്ട് പോകുന്ന രോഗികളെ ചേർത്ത് നിർത്താൻ സമ്പന്നൻ മാർ തയ്യാറാകണമെന്നും
എംഎൽഎ പറഞ്ഞു.
പാലിയേറ്റീവ് കെയർ പ്രസിഡൻറ് ബോബൻ ജി നാഥന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാൻ കെ സി രാജൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ചികിത്സാസഹായ വിതരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ആദരിക്കലും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുപ്പാശ്ശേരിൽ സന്തോഷ് നിർവ്വഹിച്ചു. കെ.ജി.രവി, ബിന്ദു ജയൻ, എം.അൻസാർ, ചക്കനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, പ്രഭ അനിൽ, ശംഭു വേണുഗോപാൽ, ബി.മോഹൻദാസ്, ചൂളൂർ ഷാനി, റോസ് ആനന്ദ്, ഷാഫി പള്ളിമുക്ക്, താഹാ ചിറ്റുമൂല, മുനമ്പത്ത് ഷിഹാബ്, എം.കെ.വിജയഭാനു പന്മന തുളസി, ആർ ദേവരാജൻ, ജിജി, ഡോളി എസ്, വിഷ്ണു ജിത്ത്, ഗ്രീഷ്മ സുരേഷ്, ലീലാകൃഷ്ണൻ കിളിമംഗലം, ആസാദ്, എന്നിവർ സംസാരിച്ചു.ആംബുലൻസ് ഫണ്ട് ശേഖരണ ഉദ്ഘാടനം കെ.ലൈവ് എം.ഡി നിയാസ് ഇ കുട്ടി നിർവ്വഹിച്ചു. വിവിധ കലാപരിപാടികൾ നടന്നു.