മുവാറ്റുപുഴ പൊളിച്ചു നീക്കിയ അതിഥി മന്ദിരത്തിലെ ബഹുഭൂരിപക്ഷം ഫര്‍ണീച്ചറുകളും അപ്രത്യക്ഷമായി. പുരാതനമായ മൂവാറ്റുപുഴ അതിഥി മന്ദിരത്തിലെ വിലകൂടിയ ഫര്‍ണീച്ചറുകളാണ് കാണാതായത്. മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷന് നല്കിയ പതിനഞ്ചോളം കസേരകളും നിലവിലില്ലന്നാണ് വിവരം.
ഒന്നാം നമ്പര്‍ വിഐപി റൂമില്‍ എസികളടക്കം കട്ടിലുകളും രണ്ട് സെറ്റ് സെറ്റികളും വലിയ ഭക്ഷണ മേശയുമാണുണ്ടായിരുന്നത്. മറ്റു മൂന്നുമുറികളിലായി എസികളോഴികെയുള്ള ഫര്‍ണീച്ചറുകളാണ് ഉണ്ടായിരുന്നത്. ഹാളിലും കിച്ചണിലുമായി കട്ടിലുകളും അലമാരകളുമടക്കം ഉണ്ടായിരുന്നു ഇതിന് പുറമേ സമീപത്തെ ആഫിസുകളില്‍ പുതിയ ഫര്‍ണീച്ചറുകള്‍ എത്തിയപ്പോള്‍ സ്ഥലപരിമിതിമൂലം അതിഥി മന്ദിരത്തില്‍ സൂക്ഷിച്ചിരുന്ന കസേരകളും മേശകളും കാണാനില്ല. ഇവയില്‍ ചിലതൊക്കെ ആക്കറി എന്നപേരില്‍ വിറ്റു..?. ബാക്കി ഉള്ള ഫര്‍ണീച്ചറുകളിലാണ് ഭൂരിഭാഗവും കാണാതായത്. കെ.എസ്.ടി.പി ഉപയോഗത്തിലുണ്ടായിരുന്ന ഓഫിസിലെ ഫര്‍ണീച്ചറുകള്‍ വേറെയുണ്ട്. ഇവയില്‍ ചിലത് നഗരസഭ നല്കിയ സ്റ്റേഡിയം കോംപ്ലക്സിലെ പുതിയ ആഫീസുകളില്‍ എത്തിച്ചിട്ടുണ്ട്.
അതേ സമയം ഉപകരണങ്ങള്‍ എന്‍ജിഓ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിട്ടുള്ളതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിഥി മന്ദിരത്തിലെ ഫര്‍ണീച്ചറുകള്‍ കാണാതായ സംഭവത്തില്‍ ആന്വേക്ഷണം ആവശ്യപ്പെട്ട് റിയാക്ട് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്കി.