ആലപ്പുഴ: എ.എം ആരിഫ് എംപിയുടെ മാതാവും വിജിലൻസ് പോലീസ് ഓഫീസർ പരേതനായ മജീദിൻ്റെ ഭാര്യയുമായ സുബൈദ (തങ്കമ്മ – 84) നിര്യാതയായി. മയ്യിത്ത് ഇപ്പോള്‍ എ.എം ആരിഫിൻ്റെ വസതിയിൽ (ചൂടുകാട് ജംഗ്ഷന് പടിഞ്ഞാറ് വശം തെക്കോട്ടുള്ള റോഡിൽ).
ഖബറടക്കം ഞായറാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ (കല്ലുപാലത്തിന് സമീപം). മറ്റ് മക്കൾ: എ.എം അൻവാസ് (യുഎഇ), എ.എം അൻസാരിസ (മുൻ കൗൺസിലർ). മരുമക്കൾ: ഡോ. ഷഹനാസ്, റോഷ്നി, ഖമറുനിസ്സ.