ന്യൂഡല്‍ഹി:മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത യുവാവിനെ പിടികൂടി പോലീസ്. മഹേഷ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ അനീഷ് എന്നയാളാണ് അറസ്റ്റിലായത്. മഹേഷ് കുമാറിനെ ഓഗസ്റ്റ് 29നു കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ രണ്ടിന് കൊല്ലപ്പെട്ട നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ മഹേഷിനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം നാട്ടിലേക്ക് പോയ ഇയാള്‍ പിറ്റേന്ന് തിരിച്ചെത്തി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ട് അതിനു മുകളിലായി സിമന്റ് ഇടുകയായിരുന്നു.