സാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച് സിഎജിയുടെ രൂക്ഷ വിമര്‍ശനം. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കു പോലും പെന്ഷന് നല്കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചു എന്നാണ് സിഎജിയുടെ ചോദ്യം. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതികള്‍ക്കെതിരെയും സിഎജി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.