മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് എട്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഭിവണ്ടിയിലെ ഡോബി തലാവോ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടമാണ് രാത്രി തകര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.