പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ നാല്പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പുതുപ്പള്ളിയില്‍ തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്നത്തെ പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കി. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും.
28 ആം തീയതി വീണ്ടും പര്യടനം ഉണ്ട്. അതിനുശേഷം ഒന്ന് രണ്ട് തീയതികളിലാണ് വാഹന പ്രചരണം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഓരോദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ വാഹന പര്യടനം കൂരോപ്പട പഞ്ചായത്തില്‍ ആയിരുന്നു. കൂരോപ്പട 12-ാം മൈല്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടി അഞ്ചാം തീയതി ജനങ്ങള്‍ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.