ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പാലക്കാട് ഒലവക്കോടുള്ള ജി.എം. ഓഡിറ്റോറിയത്തില്‍ നടന്നു. ചലച്ചിത്ര സംവിധായകനും, നിര്‍മ്മാതാവുമായ പ്രിയനന്ദന് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കലാ മൂല്യവും, സാമൂഹ്യ പ്രതിപത്തിയുമുള്ള സിനിമകള്‍ ഉണ്ടാകണമെങ്കില്‍ ജനങ്ങളുടെ പിന് തുണയും, ഒറ്റയാള്‍ പോരാട്ടങ്ങളും വേണമെന്നും, ഇത്തരം സിനിമകള്‍ ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ തന്നെ മുന്നോട്ടിറങ്ങി വന്ന് പിന് തുണക്കണമെന്നും പ്രിയനന്ദനന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ കൈരളി ടി.വി മുന്‍ മാനേജിംങ് ഡയറക്ടറും, സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ടി.ആര്. അജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍, ചലചിത്ര താരങ്ങളായ മഞ്ജുവിജീഷ്, കുഞ്ഞിക്കണ്ണന് ചെറുവത്തൂര്‍, തിരക്കഥാകൃത്ത് രാജേഷ് കോട്ടപ്പടി , സംവിധായകന് ഡോ. ജെസി, ഉണ്ണി തിരൂര്‍, ട്രാന്‍സ് ജെന്റര്‍ സാമൂഹ്യ പ്രവര്ത്തകമാരായ വര്‍ഷാ നന്ദിനി, അനീറാ കബീര്‍, കവിയത്രി ഇന്ദുലേഖ വയലാര്‍ തുടങ്ങി സിനിമാ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
5 ഗാനങ്ങളുള്ള നീതിയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് , കൃഷ്ണ പ്രസാദ് പാലക്കാടും, വിഷ്ണുദാസ് യു.എസ്.എ യും ആണ്. ഗാനരചന മുരളി എസ് കുമാര്‍ , അഖിലേഷ് രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ആലാപനം കൃഷ്ണ പ്രസാദ്, അഭിരാമി, മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്റര്‍ ഗായിക വി.എല്‍.ആര് ചാരുലത , വര്‍ഷാ നന്ദിനി, വിഷ്ണു, അഖിലേഷ് എന്നിവരാണ്. മലയാളത്തിലെ രണ്ടാമത്തെ ട്രാന്‍സ് ജെന്റര്‍ അഭിനേത്രി രമ്യാ രമേഷ് ആണ് ഈ സിനിമയിലെ നായിക. മില്യനിയം ഓഡിയോസ് ഗാനങ്ങള്‍ റിലീസ് ചെയ്യും.
1949 ലെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ – 15 ലെ ഇന്ത്യന്‍ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാര്‍ത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി ‘ നീതി ‘ എന്ന ചലചിത്രം സെപ്റ്റബര്‍ ആദ്യ വാരം തിയ്യേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു.ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവന്‍ എന്നീ മൂന്ന് കഥകള്‍ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തില്‍പ്പെട്ട സിനിമയാണ് ‘നീതി’.
ആല്വിന് ക്രിയേഷന്‍സിനു വേണ്ടി കഥ, സംഭാഷണം ,സംവിധാനം -ഡോ. ജെസി നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അരുണ്‍ ജയന്, മഹേഷ് ജയന്, വിനീത് വി ,ഡി.ഒ.പി -ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എഡിറ്റര്‍, വി.എഫ്.എക്സ് – ഷമീര്‍, പശ്ചത്തല സംഗീതം – ഷേക്ക് ഇലാഹി, നൃത്തം – അമേഷ് കോഴിക്കോട്, കളറിംഗ് – ദീപക്,ശബ്ദ സമ്മിശ്രണം -ജോയ് മാധവ്, പി.ആര്.ഒ- അയ്മനം സാജന്