കട്ടപ്പന: അന്താരാഷ്ട്ര ഫാഷന്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കെയര്‍-ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ കട്ടപ്പന ഷോറൂം പ്രവർത്തനം തുടങ്ങി. ചലച്ചിത്ര താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന് ആദ്യവില്‍പ്പന നടത്തി.
നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ, സമൂഹ, സാംസ്കാരിക നേതാക്കള്‍, പാലത്തിനാല്‍ ഗ്രൂപ്പ് എം ഡി വേണു സണ്ണി, കെയര്‍- ഫൈന്‍ഫെയര്‍ ഗ്രൂപ്പ് എം ഡി ഇസ്മയില്‍ റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി റോഡിലെ പാലത്തിനാല്‍ ബില്‍ഡിങ്ങിലാണ് കെയര്‍-ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി കെയറിന്റെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഫൈന്‍ഫെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കെയര്‍ ഷോറൂമുകള്‍ ഉണ്ട്.
കുട്ടികള്‍ക്കുള്ള സുഖപ്രദമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് കട്ടപ്പനയിലെ കെയര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ അന്താരാഷ്ട്ര നിലവാരമുള്ള വസ്ത്രങ്ങളുടെ കലവറ ഇതോടൊപ്പമുള്ള ഫൈന്‍ഫെയര്‍ ഷോറൂമിലുമുണ്ട്. ഇറ്റാലിയന്‍ ഡിസൈനില്‍ മികച്ച ഗുണനിലവാരമുള്ള 52 ലാബ് ടെസ്റ്റുകള്‍ നടത്തിയാണ് കുട്ടികളുടെ ആരോഗ്യപരിപാലനവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ കെയര്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയില്‍ കുട്ടികളുടെ വസ്ത്രനിലവാരത്തില് മുന്‍പന്തിയിലാണ് കെയര്‍ ബ്രാന്റ്. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഷോറൂമുള്ള കെയര്‍ ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ 27-ാമത് ഷോറൂമാണ് കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.