മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ മികച്ച യുവ കര്‍ഷകക്കുള്ള അവാര്‍ഡ് നേടിയ മൃദുല ഹരികുമാറിനെ കേരള ബാങ്ക് പ്രസിഡന്റും കര്‍ഷക സംഘം സംസ്ഥാന ട്രഷററുമായ ഗോപി കോട്ടമുറിക്കല്‍ വീട്ടിലെത്തി ആദരിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ ഉപഹാരവും ഗോപി കോട്ടമുറിക്കല്‍ മൃദുലക്ക് സമ്മാനിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന് യോഗത്തില്‍ അജു ഫൗണ്ടേഷന് ഡയറക്ടര്‍ സി.കെ.ഉണ്ണി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പ്രമോദ് തമ്പാന്, മൂവാറ്റുപുഴ കുമാരനാശാന് പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി കെ.വി.മനോജ്, പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന് , കര്‍ഷകസംഘം നേതാക്കളായ കെ.എം. രാജമോഹനന് , കെ.ഘോഷ്, പി.കെ. റോബി, ജബ്ബാര്‍ കുന്നുമ്മേകുടി, മിഥുന് മോഹന്‍ , ജുമേഷ് ആരക്കുഴ, എം.എസ്.സുരേന്ദ്രന്, മൃദുലയുടെ ഭര്‍ത്താവ് ഹരികൃഷ്ണന്, പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഒരുപിടി സ്ഥലം പോലും പാഴാക്കാതെയാണ് കൃഷിനടത്തിയിട്ടുള്ളത്. അടുക്കളയും വീടിന്റെ മട്ടുപാവും ഉള്‍പ്പടെ കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ആര്‍ക്കും മാതൃകയാണ് . റംമ്പൂട്ടാന്, മാങ്കോസ്റ്റിന്‍, ചാമ്പ, ഡ്രാഗണ്‍, ജാക്ക് ഫ്രൂട്ട്, മാങ്കൊ , കുള്ളന്‍ വാഴ, കമുക്, കോക്കട്ട് ട്രീ , മത്സ്യം, വെച്ചൂര്‍ പശു , ജാതി, വിവിധതരം പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാന കൃഷികള്‍. ഇതില്‍ ചാമ്പ വിവിധ ഇനങ്ങളില്പ്പെട്ടവയാണന്ന് മൃദുല പറഞ്ഞു. 40 ഇനങ്ങളില്‍പ്പെട്ട ജാതികളാണ് കൃഷിചെയ്തിരിക്കുന്നത്. ജാതി തൈകള്‍ കായ്ച്ച് കിടിക്കുന്നത് കര്‍ഷകരെ ആവേശം കൊള്ളിക്കും.
ഡ്രാഗണ്‍ ഫ്രൂട്ട്സും 40 ഇനത്തില്‍പ്പെട്ടത് കൃഷിചെയ്തിട്ടുണ്ട്. ജാക്ക് ഫ്രൂട്ട് 20 ഇനവും, മാങ്കോ 40 ഇനവും കുള്ളന്‍ വാഴ , വിവിധ തരത്തിലുള്ള കമുകുകള്‍, വിവിധ തരത്തിലുള്ള തെങ്ങുകള്‍, കൂടുതല്‍ വൈറ്റമിന്‍ നല്കുന്ന കുരുമുളകുകള്‍, വിവിധ ഇനം മത്സങ്ങള്‍, വെച്ചൂര്‍ പശുക്കള്‍,വ്യത്യസ്തമായ വിവിധ ഇനം പഴവര്‍ഗ്ഗങ്ങളുടെ കൃഷിയുള്പ്പടെയാണ് രണ്ടര ഏക്കര്‍ സ്ഥലത്തുള്ളത്.