തൃശ്ശൂര്‍ : ഡി.വൈ.എഫ്.ഐ. ജില്ലാനേതാവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തിര സിപിഎം ജില്ലാകമ്മിറ്റി ഇന്ന നടക്കും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് നേരെ ഉയര്‍ന്ന ആരോപണം ചര്‍ച്ചചെയ്യാനും നടപടിയെടുക്കാനുമാണ് യോഗം ചേരുന്നതെന്നാണ് സൂചന.
കാല്‍നടജാഥകള്‍ പൂര്‍ത്തിയാക്കിയശേഷം ജില്ലാ കമ്മിറ്റി യോഗം വിളിക്കാനുള്ള തീരുമാനം നേതൃത്വം ഇടപെട്ട് മാറ്റുകയായിരുന്നു. സി.പി.എം. മാറ്റി. ജാഥകള്‍ പൂര്‍ത്തിയാക്കും മുന്നേത്തന്നെ, ചൊവ്വാഴ്ച വൈകീട്ട് സി.പി.എം. ജില്ലാ കമ്മിറ്റി യോഗവും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേരും.
വൈകീട്ട് അഞ്ചിനാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം. 5.30-ന് ജില്ലാ കമ്മിറ്റി യോഗവും ചേരും.
ഡി.വൈ.എഫ്.ഐ. ജില്ലയില്‍ നടത്തുന്ന ജാഥയുടെ ക്യാപ്റ്റനായി ആദ്യം തീരുമാനിച്ചത് എന്‍.വി. വൈശാഖനെയാണ്. എന്നാല്‍, ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖന് എതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സി.പി.എം., വൈശാഖനെ ജാഥാക്യാപ്റ്റന് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.
ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധിത അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. പരാതിയുടെയും ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തതിന്റെയും പേരില്‍ വൈശാഖന് എതിരേ ജില്ലാ കമ്മിറ്റി-ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.