കൊച്ചി: താമസസ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാദിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എസ്ആര്‍എം റോഡിലായിരുന്നു സംഭവം. ആസാദും സുഹൃത്തും കഴിഞ്ഞ ദിവസമാണ് പഞ്ചിമബംഗാളില്‍ നിന്ന് കൊച്ചിയിലെത്തിയത്.