മൂവാറ്റുപുഴ: കോടതി പരിസരത്ത് കാവുംപടി റോഡില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തിരുമാനം. ഇതിനായി ഐ.ഐ.ജി യെ ചുമതലപ്പെടുത്തി. റവന്യൂ, പൊലിസ് , ഫയര്‍ ഫോഴ്സ്, കെ. എസ് .ഇ.ബി വിദ്യാഭ്യാസ വകുപ്പ്, കോടതി, നഗരസഭ ഉദ്യോഗസ്ഥര്‍ ഇതിനാവശ്യമായ ക്രമീകരണം ഒരുക്കും. മരം മുറിക്കല്‍ രാവിലെ 8 ന് തുടങ്ങും. ഇതിന്റെ ഭാഗമായി കാവുംപടി റോഡില്‍ ഇന്ന് താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്.
അപകട ഭീഷണി ഉയര്‍ത്തി ആരക്കുഴ പഞ്ചായത്തിലെ ആറൂര്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറകള്‍ കെമിക്കല്‍ ഉപയോഗിച്ച് പൊട്ടിച്ച് നീക്കും. അടിയന്തിരമായി പാറ നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഭരണ സമിതിയേയും സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.
കോര്‍മലയിലെ ദുരന്ത ഭീഷണി നേരിടാന്‍ ദീര്‍ഘവീഷണത്തോടെയുള്ള പദ്ധതി തയ്യാറാക്കും. ഇതിനായി നിര്‍ദിഷ്ട പ്രദേശഞ്ഞ മുഴുവന്‍ താമസക്കാരുടെയും സ്ഥല ഉടമകളുടെയും യോഗം വിളിച്ചു ചേര്‍ക്കും . ഇതിനായി മുനിസിപ്പല്‍ ചെയര്‍മാനെ ചുമതലപ്പെടുത്തി.
മണ്ഡലത്തില്‍ അപകടകരമായ നിലയില്‍ ഉള്ള മരങ്ങള്‍ . കെട്ടിടങ്ങള്‍,മതിലുകള്‍ , കിണറുകള്‍ തുടങ്ങിയവയുടെ ലിസ്റ്റ് അടിയന്തിരമായി തയ്യാറാക്കാന്‍ അതാത് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ലിസ്റ്റ് ഉടന്‍ തഹസീല്‍ദാര്‍ക്ക് കൈമാറണം.
യോഗത്തില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ, ചെയര്മാന് പി പി എല്‍ദോസ് , ആര്.ഡി.ഒ അനി. പി എ. തഹസീല്‍ദാര്‍ സതീശന് , പൊലിസ് , ഫയര്‍ ഫോഴ്സ്, റവന്യൂ, വിദ്യാഭ്യാസ വകുപ്പ് മേധാവി കളും ഐ ഐ ജി പ്രതിനിതികളും പങ്കെടുത്തു..