മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റര്‍ നാഷ്ണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ ഡിസ്ട്രിക്ട് ആറിലെ ഗവര്‍ണറുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ എല്‍ദോസ് ഏലിയാസിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സില്‍ അംഗം പ്രൊഫ. എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാബു മാത്യു ഐ.പി.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു.
റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് അമ്പാട്ട് അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫ. ഹേമ വിജയന്റെയും ടീം അംഗങ്ങളുടേയും സ്ഥാനാരോഹണം റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ നിര്‍വ്വഹിച്ചു. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു. ബേബി മാത്യു, ടോമി ചെറുകാട്ട്, പ്രൊഫ. ഡോ. ജേക്കബ്ബ് അബ്രഹാം, ജോസഫ് വര്‍ഗീസ്, അനോഷ് കെ.കെ., എല്‍ദോ ഐസക്ക്, മിനി ടെന്‍സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികള്‍
ഹേമ വിജയന് (ഡിസ്ട്രിക്ട് ഗവര്‍ണര്‍), പ്രീതി സുരേഷ് (സെക്രട്ടറി), മായ ആഞ്ചലോ (ട്രഷറര്‍), ഡോളി ജോയി (എഡിറ്റര്‍), ബെന്‍ ബേസില്‍ ബേബി (വെബ്മാസ്റ്റര്), രജനി തോമസ് ( മെനറ്റ്സ് കോ-ഓര്‍ഡിനേറ്റര്‍), റാഹന്‍ ബേസില്‍ സുനില്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍)