പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് രശ്മിക മന്ദാന മാനേജരെ പിരിച്ചുവിട്ട വാര്‍ത്തയില്‍ ഒരു വാസ്തവവുമില്ലെന്ന് രശ്മികയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. തന്റെ മാനേജരുമായി രശ്മിക പിരിഞ്ഞിരുന്നു. എന്നാല്‍ പിരിയാന്‍ കാരണം വഞ്ചനയല്ലെന്നും ഇവര്‍ പറയുന്നു.
ബോളിവുഡില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് രശ്മിക. അതുകൊണ്ട് തെന്നിന്ത്യന്‍ സിനിമയ്ക്കൊപ്പം ബോളിവുഡും നോക്കാന്‍ കഴിയുന്ന മുംബൈ ആസ്ഥാനമായുള്ള ഏജന്‍സിയെ നിയമിക്കാനാണ് താരത്തിന്റെ തീരുമാനം.
രണ്‍ബീര്‍ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമല്‍ തിയേറ്ററുകളിലെത്തും. അല്ലു അര്ജുന് നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗമാണ് രശ്മികയുടെ മറ്റൊരു ചിത്രം.