തിരുവനന്തപുരം: മുന്‍ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു ആപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രതീഷി (38)നാണ് ഗുരുതരമായി പരിക്കേറ്റത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇന്നോവ രതീഷിനെ ഇടിക്കുകയായിരുന്നു.റോഡില്‍ കിടന്നയാളെ ആംമ്പുലന്‍സില്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി.കാര്‍ കഴക്കൂട്ടം പൊലിസ്സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.