കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ മത്സരയോട്ടത്തിനിടെ കാര്‍ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേരോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ പാലത്തിലിടിച്ചാണ് തീപിടിച്ചത്. രണ്ട് കാറുകളുടെ മത്സരയോട്ടത്തിനിടെയാണ് കാറിന് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാ സേന എത്തിയാണ് പൂര്‍ണമായും തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് പോലീസെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. പനമ്പിള്ളി നഗറില്‍ കാലങ്ങളായി വാഹനങ്ങളുടെ മത്സരയോട്ടം നടക്കുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇത് അധികാരികളിലെത്തിച്ചിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.