മൂവാറ്റുപുഴ: പൊതു പൊതുവിദ്യാലയങ്ങളില്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സ്ക്കൂളുകളില്‍ പനോപകരണങ്ങളും മറ്റ് ഉപകരണങ്ങളും നല്കി. മൂവാറ്റുപുഴ ഗവ. ടൗണ്‍ യുപി സ്കൂളിലെ ക്ലാസ് മുറികള്‍ക്ക് ആവശ്യമായ ഫാനുകള്‍ നല്കി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ അധ്യാപകര്‍ക്ക് ഫാനുകള്‍ കൈമാറി. ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാന്, ബ്ലോക്ക് കമ്മിറ്റി അംഗം എം വി ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.