കോട്ടയം: വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. തൃപ്പുണിത്തുറ സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച ജീവനൊടുക്കിയത്. കോളജില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പറയുന്നു.
കോളജ് ഹോസ്റ്റലില്‍ വച്ച് നടന്ന ആത്മഹത്യയ്ക്ക് അധികൃതര്‍ക്ക് യാതൊരു വിശദീകരണവും ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നു. എച്ച്ഒഡിയുടെ റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നല്‍കിയിരുന്നതായും വിദ്യാര്‍ഥികള്‍.
പഠനത്തില്‍ പിന്നോക്കം പോയതാണ് ആത്മഹത്യ പ്രേരണ ഉണ്ടാക്കിയതെന്നാണ് ചില അധ്യാപകരുടെ വാദം. പൊലീസ് അന്വേഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന ആവശ്യവുമായി എസ്.എഫ്.ഐയും എ.ബി.വി.പിയും മാര്‍ച്ച് നടത്തി.