ഇടുക്കി: കാൻസർ അടക്കമുള്ള മാരക രോഗങ്ങളുടെ നിർണ്ണയത്തിനും തുടർ ചികിത്സകൾക്കും ഫോമ പോലെയുളള വിദേശ മലായാളി സംഘടനകൾ നൽകുന്ന സേവനങ്ങളും കരുതലും ആശ്വാസകരമെന്ന് എം എം മണി എംഎൽഎ .
ഫെഡറഷൻ ഓഫ് മലയാളി അസോസിയേഷൻ അമേരിക്ക കാർക്കിനോസ് കേരള പ്രൈവറ്റ് ലിമിറ്റഡ്, അൽഫോൻസാ കാർക്കിനോസ് കാൻസർ സെന്റർ, ഇരട്ടയാർ സെന്റ് തോമസ് ചർച്ച്, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തിയ കാൻസർ നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ക്യാമ്പുകൾ നിർദനരായ രോഗികൾക്ക് നൽകുന്ന ആശ്വാസവും തണലും വലുതാണ്. വിദേശ മലായാളികളും സംഘടനകളും നാടിന്റെ നട്ടെല്ലാണന്നും എം എൽ എ പറഞ്ഞു.
ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ആധക്ഷത വഹിച്ചു. ഈ ക്യാമ്പിൽ .ശ്രി ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു കെ. ടി മുഖ്യ പ്രഭാഷണം നടത്തി.
മുൻ എം പി കെ . ഫ്രാൻസിസ് ജോർജ് ,
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഏഴാം വാർഡ് മെമ്പർ ജിൻസൺ, അൽഫോൻസാ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷാന്റി ക്ലയർ, ഫോമ ഭാരവാഹികളായ സണ്ണി വള്ളികളം, തോമസ് ഓലിയാംകുന്നേൽ, സുജ ഔസോ, ജോസഫ് ഔസോ, . ഗായത്രി വി നായർ.(സി എൻ ഒ, ക്വാളിറ്റി ഹെഡ് കാർക്കിനോസ് ), ഡോ. പ്രജി തോമസ് പ്രിൻസിപ്പൽ സെന്റ് തോമസ് എസ് ഇരട്ടയാർഎന്നിവർ സംസാരിച്ചു. .
ഡോ. അരുൺ മുരളി ബോധവൽക്കരണ ക്ലാസെടുത്തു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ 140 ൽപരം ആളുകൾ ക്യാമ്പിന്റെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി