സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലാത്തുകള്ക്ക് ജില്ലയില്‍ സമാപനമായി. കണയന്നൂര്‍, പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന ജില്ലയിലെ അദാലാത്തുകളില് ആകെ 1703 പരാതികളാണ് പരിഗണിച്ചത്. അതില്‍ 1225 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 478 പരാതികള്‍ മാറ്റി വച്ചു. ആകെ 1205 പുതിയ അപേക്ഷകള്‍ ലഭിച്ചു. അവസാന അദാലത്ത് കോതമംഗലം താലൂക്കിലായിരുന്നു നടന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എല്ലാ അദാലത്തുകളും.
അര്‍ഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, ക്ഷേമപെന്‍ഷനുകള്‍, സ്കോളര്‍ഷിപ്പ് കുടിശിക, അതിര്‍ത്തി തര്‍ക്കം, വഴി തര്‍ക്കം,സ്വത്ത് തര്‍ക്കം, പെര്‍മിറ്റ് നല്കാന്, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, റവന്യു റീസര്‍വേ, ഭൂമി പോക്കുവരവ് ചെയ്യല്‍, വയോജന സംരക്ഷണം, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
കണയന്നൂര്‍ താലൂക്ക് തല അദാലത്തില്‍ ആകെ 298 പരാതികളാണ് പരിഗണിച്ചത്. അതില്‍ 202 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 96 പരാതികള്‍ മാറ്റി വച്ചു. ആകെ 122 പുതിയ അപേക്ഷകള്‍ ലഭിച്ചു. പറവൂര്‍ താലൂക്ക് തല അദാലത്തില്‍ ആകെ 252 പരാതികളാണ് പരിഗണിച്ചത്. അതില്‍ 176 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ പരിഹരിച്ചു. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 76 പരാതികള്‍ മാറ്റി വച്ചു. ആകെ 320 പുതിയ അപേക്ഷകള്‍ ലഭിച്ചു.
ആലുവ താലൂക്ക് തല അദാലത്തില്‍ ആകെ 301 പരാതികളാണ് പരിഗണിച്ചത്. അതില്‍ 211 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 90 പരാതികള്‍ മാറ്റി വച്ചു. ആകെ 163 പുതിയ അപേക്ഷകള്‍ ലഭിച്ചു. കുന്നത്തുനാട് താലൂക്ക് തല അദാലത്തില്‍ ആകെ 271 പരാതികളാണ് പരിഗണിച്ചത്. അതില്‍ 194 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ പരിഹരിച്ചു. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 77 പരാതികള്‍ മാറ്റി വച്ചു. ആകെ 144 പുതിയ അപേക്ഷകള്‍ ലഭിച്ചു.
കൊച്ചി താലൂക്ക് തല അദാലത്തില്‍ ആകെ 214 പരാതികളാണ് പരിഗണിച്ചത്. അതില്‍ 181 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 33 പരാതികള്‍ മാറ്റി വച്ചു. ആകെ 127 പുതിയ അപേക്ഷകള്‍ ലഭിച്ചു. മൂവാറ്റുപുഴ താലൂക്ക് തല അദാലത്തില്‍ ആകെ 131 പരാതികളാണ് പരിഗണിച്ചത്. അതില്‍ 83 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ പരിഹരിച്ചു. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 48 പരാതികള്‍ മാറ്റി വച്ചു. ആകെ 81 പുതിയ അപേക്ഷകള്‍ ലഭിച്ചു.
കോതമംഗലം താലൂക്ക് തല അദാലത്തില്‍ ആകെ 236 പരാതികള്‍ പരിഗണിച്ചു. അതില്‍ 178 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ പരിഹരിച്ചു. പരാതിക്കാര്‍ ഹാജരാകാത്തതിനാല്‍ 58 പരാതികള്‍ മാറ്റി വച്ചു. ആകെ 278 പുതിയ അപേക്ഷകള്‍ ലഭിച്ചു. സാധാരണ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടാകരുതെന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ കരുതലും കൈത്താങ്ങും അദാലത്തുകള്‍ സംഘടിപ്പിച്ചത്.