തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ സമരം ശക്തമാക്കാന്‍ യൂണിയനുകള്‍. ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് ഭരണ- പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിന് പിന്നാലെ യൂണിയനുകള്‍ സമരം ആരംഭിച്ചിരുന്നു. പിന്നാലെ സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിനു മുന്നിലെ സമരം തുടരുമെന്ന് അറിയിച്ചു. സംയുക്ത സമരസമതിയില്‍ നിന്നും പിന്മാറിയ ബിഎംഎസ് വീണ്ടും പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കും. സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ മാത്രമേ ശമ്പള വിതരണം നടത്താന്‍ കഴിയൂ എന്നാണ് മാനേജ്മെന്റിന്റെയും ഗതാഗത മന്ത്രിയുടെയും നിലപാട്.