മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, അബ്ദു റഹിമാന്‍ രണ്ടത്താണി എന്നിവരുള്‍പ്പെടെയുളളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ബോട്ട് അപകടത്തില്‍ മന്ത്രിക്ക് പങ്കുണ്ട് എന്ന ആരോപണമുയര്‍ത്തിയാണ് യൂത്ത് ലീഗിന്റെ മാര്‍ച്ച്. അപകടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് വികെ മോഹനന് സിപിഎമ്മിന്റെ കീഴില്‍ പഠിച്ചു വളര്‍ന്നയാളാണെന്ന് പി കെ ഫിറോസ് ആരോപിച്ചു. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിനും ഈ ദുരന്തത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.