മൂവാറ്റുപുഴ: എറണാകുളം ജില്ല പൊലീസ് വായ്പ സഹകരണ സംഘം മൂവാറ്റുപുഴ ശാഖയുടെ വിപുലീകരിച്ച സ്കൂള്‍ മാര്‍ക്കറ്റ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രവര്‍ത്തനം തുടങ്ങി. ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പി ജി അനില്‍കുമാര്‍ അധ്യക്ഷനായി.
ഐഎസ്എച്ച്ഒ കെ എന്‍ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി പഠനോ,പകരണങ്ങളുടെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് എം എം അജിത്കുമാര്‍, ഭരണസമിതി അംഗങ്ങളായ എം എം ഉബൈസ്, പി സി സൂരജ്, ഒ കെ ഷീജ, സംഘം സെക്രട്ടറി കൗസല്യ, പൊലീസ് സംഘടന ഭാരവാഹികളായ ബെന്നി കുര്യാക്കോസ്, പി കെ വിനാസ്, ദിലീപ് കുമാര്‍, പി എ ഷിയാസ് എന്നിവര്‍ സംസാരിച്ചു. സംഘങ്ങള്ക്കുംപൊതുജനങ്ങള്ക്കും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ പ്രമുഖ കമ്പനികളുടെ കുടകള്‍, ബാഗുകള്‍, നോട്ട് ബുക്കുകള്‍, മഴക്കോട്ടുകള് തുടങ്ങിയവ ജൂണ്‍ 17 വരെ സ്ക്കൂള് മാര്‍ക്കറ്റില്‍ നിന്ന് ലഭിയ്ക്കും.