മലപ്പുറം: അപകടത്തിലെ ജാഗ്രതക്കുറവ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഉചിതനായ സമയം ഇതല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാടിനെ നടുക്കിയ ദുരന്തമാണ്. മരിച്ചവരുടെ വീടും അപകടം നടന്ന സ്ഥലവും സന്ദര്‍ശിക്കാനാണ് വന്നത്. അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം ഇവിടെയെത്തി കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. അനാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. മരിച്ചവരുടെ ഖബറിടത്തിന്റെ നനവുപോലും ഉണങ്ങിയിട്ടില്ല. അതിന് മുന്നേ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറല്ലന്നും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.