മുവാറ്റുപുഴ: റേഷന്‍ വിതരണം അവതാളത്തിലാക്കുന്ന നിരന്തരമായ സര്‍വര്‍ തകരാറിന് പിന്നില്‍ റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി റേഷന്‍ വിതരണം മുടങ്ങിക്കിടക്കുകയാണ്. സര്‍വര്‍ തകരാറാണ് വിതരണത്തിന് തടസ്സമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിരവധി വിശേഷ ദിവസങ്ങള്‍ ഉള്‍പ്പെടുന്ന ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്ന് തവണയാണ് സര്‍വറിന് തകരാറുണ്ടായത്. നൂറ് കണക്കിന് സാധാരണക്കാര്‍ റേഷന്‍ വാങ്ങാന്‍ അവരുടെ തൊഴില്‍ പോലുമുപേക്ഷിച്ച് റേഷന്‍ കടകളിലെത്തുകയും വെറും കയ്യോടെ നിരാശരായി മടങ്ങുകയും ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. ഇതിനു ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. കെ എം അബ്ദുല്‍ മജീദ് പറഞ്ഞു. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സപ്ലൈ ഓഫീസറെ ഉപരോധിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ഉപരോധസമരത്തിന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ എം സുബൈര്‍ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഇ പി സുലൈമാന്‍, സി എം ഷുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുല്‍ കരീം, മുസ്ലിം ലീഗ് പായിപ്ര ഡിവിഷന് പ്രസിഡന്റ് നൗഷാദ് എള്ളുമല, മുളവൂര്‍ ഡിവിഷന് പ്രസിഡന്റ് എം എച്ച് അലി, ടൗണ്‍പ്രസിഡന്റ് മുസ്തഫ കമാല്‍, ആവോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കാഞ്ഞിരക്കാട്ട്, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ഇ നാസര്‍, ഷാഫി മുതിരക്കാലായില്‍, എസ് റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് സലീം മുവാറ്റുപുഴ, സിദ്ധീഖ് സിംപിള്‍, നാസര്‍ തടത്തില്‍, കുഞ്ഞുമുഹമ്മദ് പുള്ളിച്ചാലില്‍, മസൂദ് എ എം, സനീബ് കെ കെ, ജലാല്‍ കുഴുപ്പിള്ളില്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.