തിരുവനന്തപുരം: ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ശന സുരക്ഷ ഒരുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വഴികളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. തമ്പാനൂരില്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകില്ല. മറ്റു സ്ഥലങ്ങളിലെ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. നിലവില്‍ പ്രതിഷേധ മുന്നറിയിപ്പുകള്‍ ഒന്നുമില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ശംഖുമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, പേട്ട, പാറ്റൂര്‍, ആശാന് സ്വക്വയര്‍, പഞ്ചാപുര, ആര്‍ബിഐ, പനവിള, മോഡല്‍ സ്കൂള്‍ ജംഗ്ഷന്, അരിസ്റ്റോ ജംഗ്ഷന് തമ്പാനൂര്‍ റോഡ്, സെന്‍ട്രല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണമുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.