മൂവാറ്റുപുഴ : മുന്‍ എം എല്‍ എ ജോണി നെല്ലൂരിന്റെ യു ഡി എഫില്‍ നിന്നും, കേരളകോണ്‍ഗ്രസ്സില്‍ നിന്നുമുള്ള രാജി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണന്ന് ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മൂന്ന് തവണ എംഎല്‍എ യും, ഔഷധിയുടെ ചെയര്‍മാനുമായിരുന്ന വ്യക്തിയാണ് അദ്ദേഹം. നിരവധി യു ഡി എഫ് പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് ഉന്നത പദവികള്‍ ലഭിച്ചതെന്ന വസ്തുത അധേഹം ഓര്‍ക്കേണ്ടതായിരുന്നു.
മുന്നണിയില്‍ ഘടക കക്ഷികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമോ പരിഗണനയോ നല്‍കുന്നില്ലന്ന അദ്ധേഹത്തിന്റെ പരാതി അങ്ങേയറ്റം വസ്തുത വിരുദമായ കാര്യമാണ്. കോണ്‍ഗ്രസ് പോലെ ഘടക കക്ഷികള്‍ക്ക് ഇത്രയേറെ രാഷ്ടീയ ഇടം നല്കുന്ന മറ്റൊരു മുന്നണിയുമില്ലന്ന വസ്തുത കൂടി അദ്ധേഹം ഓര്‍ക്കേണ്ടതാണ്. ഇടതുമുന്നണിയില്‍ പോയ പല ഘടക കക്ഷികളും അവിടെ വീര്‍പ്പ് മുട്ടിയാണ് തിരികെ എത്തിയത്.
ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്താത്തവരും വ്യക്തി താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊണ്ടിട്ടുള്ളവരും പൊതു സമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടവരും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്ത്തപെട്ടവരായിട്ടാണ് ചരിത്രത്തില്‍ രേഖപെടുത്തിയിട്ടുള്ളതെന്നും എം എല്‍ എ കൂട്ടി ചേര്‍ത്തു.