കോട്ടയം: ജോണിനെല്ലൂരിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാനും മുന്‍ ഉടുമ്പന്‍ഞ്ചോല എംഎല്‍എയുമായിരുന്ന മാത്യൂ സ്റ്റീഫന്‍. മാത്യൂ സ്റ്റീഫനും രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴില്‍ മുന്നോട്ടുപോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് ജോണി നെല്ലൂരിന്റെ രാജിക്ക് പിന്നാലെയാണ് മാത്യൂ സ്റ്റീഫന്റെ രാജി. ബിജെപി പിന്തുണയോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാത്യു സ്റ്റീഫന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നിലവില്‍ തീരുമാനിച്ചിരിക്കുന്നത് നാഷണല്‍ പ്രോഗ്രെസീവ് എന്ന പേരാണ്. 25 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഒരു വര്‍ഷമായി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.