കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 5,605 രൂപയായി വര്‍ധിച്ചു. ഏപ്രില്‍ 14ന് സ്വര്‍ണ വില സര്‍വകാല റൊക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 45,320 രൂപയായിരുന്നു.കഴിഞ്ഞ ആഴ്ചയില്‍ മൂന്നു ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. തുടര്‍ന്ന് 18ന് വില 44,680 രൂപയായി കുറഞ്ഞിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞവുണ്ടായിരുന്നത് ഏപ്രില്‍ ആറിനായിരുന്നു. പവന് 280 രൂപയാണ് കുറഞ്ഞത്.