മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം കടാതിയില്‍ വ്യവസായ – നിയമവകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.കടാതി ആലിന്‍ചുവട് പൊറ്റവേലിക്കുടിയില് അനൂപിന്റെകുടുംബാംഗങ്ങള്ക്ക് മന്ത്രി താക്കോല്‍ കൈമാറി. അനൂപിന്റെ കുടുംബത്തിനായി സിപിഐ എം കടാതി സൗത്ത് ബ്രാഞ്ച് സമാഹരിച്ച തുക മന്ത്രി കുടുംബത്തിന് കൈമാറി.സഹകരണ സംഘം പ്രസിഡന്റ് യു ആര് ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ ജി സത്യന് സ്വാഗതം പറഞ്ഞു. സംഘം സെക്രട്ടറി വി പി പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാഹനാപകടത്തില്‍ മരിച്ച ടാപ്പിംഗ് തൊഴിലാളിയായ കടാതി ആലിന്‍ചുവട് പൊറ്റവേലിക്കുടിയില് അനൂപിന്റെ കുടുംബത്തിനാണ് എല്ലാവിധ സൗകര്യങ്ങളോടെ 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 92,90,00 രൂപ മുടക്കി വീട് നിര്‍മ്മിച്ച് നല്‍കിയത്.
വീട് നിര്‍മ്മിച്ച കോണ്ട്രാക്ടര് സുജാത സതീശന് മന്ത്രി ഉപഹാരം നല്കി. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്, മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, ബാബു പോള്‍, എല്‍ദോ എബ്രഹാം, എ പി വര്‍ക്കി മിഷന് ആശുപത്രി ചെയര്മാന് പി ആര് മുരളീധരന്, കണ്‍സ്യൂമര്‍ ഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മയില്‍ പഞ്ചായത്ത് മെമ്പര്‍മാരായ കെ പി അബ്രാഹാം, പി എന്‍ മനോജ്, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി എം ജോയ്, സിപിഐ ലോക്കല്‍ സെക്രട്ടറി സി ജെ ബാബു, സിപിഐ എം കടാതി സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ സി പ്രതാപചന്ദ്രന്, ഫാ.ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, സംഘാടക സമിതി ചെയര്മാന് കെ കെ ബോസ് എന്നിവര്‍ സംസാരിച്ചു.