മൂവാറ്റുപുഴ: കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി മുഹമ്മദ് പനയ്ക്കലിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നിയമിച്ചതായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന് അറിയിച്ചു. സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന മുഹമ്മദ് പനയ്ക്കല്‍ ഒന്നര പതിറ്റാണ്ടായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുകയാണ്. മൂവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും പനയ്ക്കല്‍ ഫാമിലി ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് മുഹമ്മദ് പനയ്ക്കല്‍
🔴 രാഷ്ട്രദീപം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക