കുവൈറ്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് ഒറ്റയാന് .കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്.നിഷാദ് കാട്ടൂര്‍ ആണ് ചിത്രത്തിന്റെ ഗാനരചന, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു എന്നിവരാണ് നിര്‍മ്മാണം.
ജിനു വൈക്കത്ത് നായകനായ ചിത്രത്തില്‍, നിര്‍മ്മാതാവായ ബലറാം തൈപ്പറമ്പില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുവൈറ്റിലെ മുപ്പത്തഞ്ചോളം മലയാളികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. നാട്ടില്‍ മികച്ച ക്യാമ്പസ് സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ടി.കെ ബലറാം തൈപ്പറമ്പില്‍,കുവൈറ്റില്‍ എത്തിയപ്പോള്‍, പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു.തുടര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ഒറ്റയാന്. സഹോദരന്റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഒറ്റയാന് പറയുന്നത്. സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയില്‍, പ്രതികാരവും, ത്രില്ലറും, സസ്പെന്‍സും നിറഞ്ഞിരിക്കുന്നു .കുവൈറ്റ് സിറ്റിയില്‍ നടക്കുന്ന കഥ പ്രേക്ഷകരെ ആകര്‍ഷിക്കും.
ടീ കെ ബീ ഫിലിംസിനു വേണ്ടി ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു എന്നിവര്‍ നിര്‍മ്മിക്കുന്ന ഒറ്റയാന്, രചന,ഗാനരചന, സംവിധാനം -നിഷാദ് കാട്ടൂര്‍, കോ.പ്രൊഡ്യൂസര്‍ – ദീപ, ബിജു ഭദ്ര, ക്യാമറ – വിനുസ്നൈപ്പര്‍, എഡിറ്റിംഗ്, ഗ്രാഫിക്സ് – ബിജു ഭദ്ര, സംഗീതം – ബോണി കുര്യന്, പി.ജി.രാഗേഷ്, ആലാപനം – അന്‍വര്‍ സാദത്ത്, ബിജോയ് നിസരി ,പശ്ചാത്തല സംഗീതം – ശ്രീരാഗ് സുരേഷ്, ആര്‍ട്ട് – റെനീഷ് കെ. റെനി, അനീഷ് പുരുഷോത്തമന് ,മേക്കപ്പ് – പ്രവീണ്‍ കൃഷ്ണ ,സൗണ്ട് ഡിസൈന്‍ – മുഹമ്മദ് സാലിഹ്, പ്രൊഡക്ഷന്‍ -സുനില്‍ പാറക്കപാടത്ത്, ദിപിന് ഗോപിനാഥ്, ഗോകുല്‍ മധു, വഫ്ര ഷെറി, ഫിലിപ്പ് ജോയ്,അസോസിയേറ്റ് ഡയറക്ടര്‍ – ആദര്‍ശ് ഭൂവനേശ്, അസോസിയേറ്റ് ക്യാമറ -സിറാജ് കിത്ത്, സ്റ്റില്‍ – നിഖില്‍ വിശ്വ, അജിത് മേനോന് ,പോസ്റ്റര്‍ ഡിസൈന്‍ – മിഥുന് സുരേഷ്, പി.ആര്.ഒ- അയ്മനം സാജന് ജിനു വൈക്കത്ത്, ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു, ഡോ. ദേവി പ്രീയ കൃഷ്ണകുമാര്‍ ,സീനു മാത്യൂസ്, ബിന്‍സ് അടൂര്‍, ഉണ്ണി മൈള്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പി.ആര്.ഒ- അയ്മനം സാജന്