ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ സിപിഎമ്മിന്റെ അടക്കം ഭാഗത്തുനിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമായ നേതാവാണെന്ന് എതിര്‍ക്കുന്ന പ്രതിപക്ഷങ്ങള്‍ പോലും ഉള്‍ക്കൊണ്ടിരിക്കുന്നു. ഇന്നലെ വരെ കോണ്ഗ്രസിനൊപ്പമില്ലാത്ത പല പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങള്‍ ഒരു തിരുത്തലിന്റെ തുടക്കമാണ്. ഈ തുടക്കം തുടരുകയും രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന് അവസാനമുണ്ടാക്കുകയും ചെയ്യുമെന്നും സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സേവ് ഡെമോക്രസി മൂവ്മെന്റിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്.
‘