തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറത്തെ കറുകമാട് സ്വദേശി പ്രകാശന് (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. കഴിഞ്ഞ ദിവസം ചപ്പാത്തിയും ഉള്ളിക്കറിയുമാണ് ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം പ്രകാശനും മക്കള്‍ക്കും ഛര്‍ദ്ദിയുണ്ടായത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രകാശന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.