തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. 160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് കൂടിയത്. ഇതോടെഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44000 രൂപയില്‍ എത്തി. ഇന്നലെ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണി വില 5500 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4570 രൂപയായി.