വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ നാടിനോട് പറഞ്ഞ വാക്കുകള്‍ കേട്ടുനിന്നവരില്‍ സന്തോഷത്തിന്റെ ഈറനണിയിച്ചു. ഇവനെ ഞാന്‍ നോക്കും, ഇവന് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍. പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും ഉറപ്പുനല്‍കിയിരിക്കുകയാണ് ഗണേഷ് കുമാര്‍.
പത്തനാപുരം കമുകുംചേരിസ്വദേശിയായ അഞ്ജുവിന്റെയും ഏഴാം ക്ലാസുകാരനായ മകന് അര്‍ജുനുമാണ് ഗണേഷ് കൈത്താങ്ങായത്. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും’ ഗണേഷ് കുമാര്‍ പറയുന്നു. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിതരാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞതോടെ സന്തോഷത്തില്‍ കുട്ടി കണ്ണീരണിഞ്ഞു.