പത്തനംതിട്ട: കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ കല്ലും ചീമുട്ടയും എറിഞ്ഞ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഷെരീഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനമാണ് ഷെരീഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി അറിയിച്ചു.
കഴിഞ്ഞദിവസം നടന്ന ഹാഥ് സേ ഹാഥ് ജാഥയ്ക്ക് നേരെയാണ് ചീമുട്ടയേറ് ഉണ്ടായത്. കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റയും എഐസിസി സെക്രട്ടറി വിശ്വനാഥന്റെയും സാന്നിധ്യത്തിലാണ് ചീമുട്ടയേറ് നടന്നത്. പത്തുപേരാണ് യാത്രയില്‍ ഉണ്ടായിരുന്നത്. കല്ലേറില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിഭാഗീയതയുടെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരങ്ങള്‍.