പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കരുവാര ആദിവാസി ഊര് നിവാസി മരുതന്റെ ഭാര്യ സൗമ്യയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍ പ്രസവിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ സൗമ്യക്ക് ഇന്ന് പുലര്‍ച്ചെയാണ് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജീപ്പില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുമ്പോള്‍ വേദന കൂടി. ജീപ്പ് അട്ടപ്പാടി ചുരം പത്താം വളവിന് സമീപം എത്തിയപ്പോള്‍ സൗമ്യ പ്രസവിച്ചു. ഭര്‍ത്താവ് മരുതനും സൗമ്യയുടെ അമ്മയും മാത്രമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
അമ്മയേയും കുഞ്ഞിനെയും പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സൗമ്യയെ നേരത്തേയും കാണിച്ചിരുന്നത്.